എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാറിന് അനൂകൂലമായ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണം; നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 27th April 2017 12:15pm

തിരുവനന്തപുരം: ടി.പി.സെന്‍കുമാറിന് അനൂകൂലമായ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് തന്നെ നടപ്പാക്കണം. പുനഃപരിശോധനാ ഹര്‍ജിക്ക് ഒരു സാധ്യതയുമില്ല. സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമ്പോള്‍ വിധി പറഞ്ഞ അതേ ബെഞ്ച് തന്നെയാണ് പരിഗണിക്കുക. അത് കൊണ്ട് തന്നെ വിധിയില്‍ മാറ്റം വരാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിക്ക് ഒരു സാധ്യതയുമില്ലെന്നും നിയമ സെക്രട്ടറി പി.ജിഹരീന്ദ്രനാഥ് സര്‍ക്കാരിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന കോടതി വിധി വന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എന്‍.കെ.ജയകുമാറും നിയമ സെക്രട്ടറി പി.ജി.ഹരീന്ദ്രനാഥും വിധി പരിശോധിക്കുകയും
ബുധനാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

Advertisement