എഡിറ്റര്‍
എഡിറ്റര്‍
മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
എഡിറ്റര്‍
Sunday 6th August 2017 1:10pm

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേസില്‍ ഹൈക്കോടതി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സെന്‍കുമാറിന്റെ പരാമാര്‍ശം.


Also Read:‘അടിച്ചു ഞാന്‍ കരണം പൊട്ടിക്കുമെന്നു മാത്രമല്ല, കിട്ടിയാല്‍ തല്ലും’ സുധീഷ് മിന്നിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍


എന്നാല്‍ താന്‍ അഭിമുഖം റെക്കോഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്നും ചില സര്‍ക്കാര്‍ രേഖകളെക്കുറിച്ച് ചോദ്യകര്‍ത്താവ് ചോദിച്ചപ്പോള്‍ അതിനു മറുപടി നല്‍കുകയാണ് ചെയ്തതെന്നുമാണ് സെന്‍കുമാറിന്റെ വാദം.

Advertisement