എഡിറ്റര്‍
എഡിറ്റര്‍
ചാരക്കേസിന്റെ ഇര നമ്പി നാരായണനല്ല; അത് താനെന്ന് ടി.പി സെന്‍കുമാര്‍
എഡിറ്റര്‍
Sunday 2nd July 2017 7:46am

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ പ്രധാന ഇര ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനല്ലെന്നും അത് താനാണെന്നും മുന്‍ പൊലീസ് ഡി.ജി.പി ടി.പി സെന്‍കുമാര്‍. തിരുവനന്തപുരത്ത് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മോഹനന്റെ ‘കണ്ണാടി’ എന്ന പൊലീസ് ഗൈഡിന്റെ പ്രകാശന ചടങ്ങിലാണ് സെന്‍കുമാര്‍ ചാരക്കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്ന് അഭിപ്രായപ്പെട്ടത്.


Also read : വസ്ത്രവ്യാപാര സ്ഥാപനത്തിനു പിന്നാലെ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി


മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരാണ് തന്നെ വിളിച്ച് കേസ് പുനരന്വേഷിക്കുന്ന കാര്യം പറഞ്ഞതെന്നും അപ്പോള്‍ തന്നെ സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ കേരളാ പൊലീസ് അന്വേഷിക്കുന്നതിന്റ നിയമസാധുത താന്‍ ചോദ്യം ചെയ്തിരുന്നെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ അത് കണക്കാക്കാതെയാണ് നായനാര്‍ തന്നെ കേസ് ഏല്‍പിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1996 ജൂണ്‍ 24നായിരുന്നു നായനാര്‍ സാര്‍ തന്നെ വിളിപ്പിച്ചതെന്നും നിയമസാധുതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ നിയമ വിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു നായനാരുടെ മറുപടി. സെന്‍കുമാര്‍ പറഞ്ഞു.

തുടര്‍ന്നാണ് നായനാര്‍ കേസ് എന്നെ ഏല്‍പ്പിക്കുന്നത്. നേരത്തെ സി.ബി.ഐക്ക് കേസ് കൈമാറുന്നതിന് പറഞ്ഞ ഒരു പ്രധാന കാരണം കേസില്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന സംശയമായിരുന്നു.


Dont miss ‘വരും തലമുറ ഇത് ചോദ്യം ചെയ്യും’; ആള്‍ക്കുട്ട കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി


ആ ഉദ്യോഗസ്ഥനേക്കാളും ആറ് വര്‍ഷം സര്‍വീസ് കുറവുള്ള താന്‍ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചു. ‘സെന്‍കുമാര്‍ അന്വേഷിച്ചാല്‍ മാത്രമേ ശരിയാകൂ. സെന്‍കുമാറിനെ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ’ എന്നായിരുന്നു നായനാരുടെ മറുപടി. സെന്‍കുമാര്‍ പറയുന്നു.

അങ്ങനെയാണ് വെറും എസ്.പി മാത്രമായിരുന്ന താന്‍ കേസ് അന്വഷിക്കുന്നതെന്നും ഇതിന്റെ ഫലമായി മൂന്ന് കേസുകളാണ് തന്റെ പേരില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെ പലരേയും താന്‍ കണ്ടിട്ടുപോലും ഇല്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

Advertisement