എഡിറ്റര്‍
എഡിറ്റര്‍
ബിയര്‍ മദ്യമല്ലെന്ന് പറഞ്ഞിട്ടില്ല ; വിശദീകരണവുമായി മന്ത്രി ടി.പി രാമകൃഷ്ണന്‍
എഡിറ്റര്‍
Monday 13th February 2017 6:13pm

tp

കോഴിക്കോട് : ബിയര്‍ മദ്യമല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ബിയര്‍ മദ്യമല്ലെന്നു പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ബിയര്‍ മദ്യമല്ലെന്നു പറഞ്ഞിട്ടില്ല. മദ്യനിര്‍വചനത്തില്‍ വ്യക്തത വേണം. കോടതി വിധിയുടെ പരിധിയില്‍ ബിയറുള്‍പ്പടെയുള്ളവ വരുമോ എന്ന കാര്യത്തില്‍ വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ പാതയ്ക്കു സമീപത്തെ മദ്യശാലകള്‍ മാറ്റണമെന്ന വിധി നടപ്പിലാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ബിയര്‍, കള്ള്, വൈന്‍ എന്നിവ മദ്യമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതിനെ തള്ളിയാണ് മന്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.


Also Read: പനീര്‍ശെല്‍വം നന്ദികെട്ട ദ്രോഹി; മുഖ്യമന്ത്രി പദം വലിയൊരു കാര്യമായി കാണുന്നില്ലെന്നും ശശികല 


 

Advertisement