തിരുവനന്തപ്പുരം: നോവലിസ്റ്റും കവിയും തിരക്കഥാകൃത്തുമായ ടി.പി. രാജീവനെ സര്‍ക്കാര്‍ സാംസ്‌കാരിക ഉപദേഷ്ടാവായി നിയമിച്ചു. സാംസ്‌കാരിക കാര്യങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിക്ക് ഉപദേശം നല്‍കുകയാണ് ടി.പി രാജീവന്റെ ചുമതല. സാംസ്‌കാരിക മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് നിയമനം.

2011 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം.

നിയമനത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ പി.ആര്‍.ഒ സ്ഥാനം ടി.പി രാജീവന്‍ രാജിവെക്കും. വൈസ് ചാന്‍സലറുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ അവധിയിലായിരുന്നു.

കോഴിക്കോട് പാലേരി സ്വദേശിയാണ് ടി.പി രാജീവന്‍. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന രാജീവന്റെ നോവല്‍ സിനിമയാക്കിയിട്ടുണ്ട്.

Malayalam News
Kerala News in English