എഡിറ്റര്‍
എഡിറ്റര്‍
പാലേരി മാണിക്യത്തിന് ശേഷം ടി.പി രാജീവന്റെ നോവലില്‍ സിനിമ
എഡിറ്റര്‍
Monday 10th March 2014 2:06pm

TP-RAJEEVAN

പാലേരി മാണിക്യത്തിന് ശേഷം എഴുത്തുകാരന്‍ ടി.പി രാജീവനും സംവിധായകന്‍ രജ്ഞിത്തും ചേര്‍ന്ന് വീണ്ടുമൊരു ചിത്രമൊരുക്കുന്നു.

ടി.പി രാജീവന്റെ കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും എന്ന നോവലാണ് സിനിമയാവുന്നത്.  ഞാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍.

അനുമോളും പുതുമുഖം ശ്രുതി രാമചന്ദ്രനുമടക്കം മൂന്ന് നായികമാരുണ്ട് സിനിമയില്‍.

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ കഥ പുതിയ കാലവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

1947 ഓഗസ്റ്റ് 15 വരെയുള്ള കെ.ടി.എന്‍ കോട്ടൂരിന്റെ ജീവിതമാണ് ടി.പി രാജീവന്‍ തന്റെ നോവലില്‍ പകര്‍ത്തിയിരിക്കുന്നത്.

ആ ജീവിതകഥയെ 2014 ലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് രജ്ഞിത് പറഞ്ഞു.

കെ.ടി.എന്‍ കോട്ടൂര്‍ ഒരാളല്ല ഒരു മനോഭാവമാണ്. അതിന്നും തുടരുന്നുണ്ടെന്നും രജ്ഞിത് പറഞ്ഞു.

കോഴിക്കോടും കാഞ്ഞങ്ങാട്ടുമായാണ് സിനിമയുടെ ചിത്രീകരണം. ജൂലൈയിലാവും സിനിമ പുറത്തിറങ്ങുക.

Advertisement