Categories

Headlines

ക്രൈം ന­ന്ദ­കു­മാര്‍ അ­റ­സ്റ്റില്‍

tp nandakumar crimeകൊച്ചി: ക്രൈം പ­ത്രാ­ധി­പര്‍ ന­ന്ദ­കു­മാ­റി­നെ സൈ­ബര്‍ സെല്‍ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്തു. അ­പ­കീര്‍­ത്തി­ക­രമാ­യ വാര്‍ത്ത കൊ­ടു­ത്ത­തി­ന്റെ പേ­രില്‍ കോട്ട­യം ക­ടു­ത്ത­രു­ത്തി സ്വ­ദേശി അ­ല­ക്‌­സാ­ണ്ടര്‍ എ­ന്ന­യാ­ളു­ടെ പ­രാ­തി­പ്ര­കാ­ര­മാ­ണ് അ­റ­സ്റ്റ്. ഇ­ന്ന് രാ­വി­ലെ 10.30ഓ­ടെ എ­റ­ണാ­കുള­ത്ത് വെ­ച്ചാ­യി­രു­ന്നു അ­റ­സ്റ്റ്.

അ­ല­ക്‌­സാണ്ടര്‍ ഗള്‍­ഫില്‍ കോ­ടി­ക്ക­ണ­ക്കി­ന് രൂ­പ അ­ന­ധി­കൃ­ത­മാ­യി സ­മ്പാ­ദി­ച്ചെന്നും പെണ്‍­വാ­ണി­ഭം ന­ട­ത്തു­ന്നു­വെ­ന്നും ക്രൈം ന്യൂ­സ് ഡോ­ട് കോ­മില്‍ വ­ന്ന വാര്‍­ത്ത­ക്കെ­തി­രാ­യി­രു­ന്നു പ­രാതി. ന­ന്ദ­കു­മാ­റി­നെ ചോദ്യം ചെ­യ്യു­ക­യാ­ണെ­ന്ന് സൈ­ബര്‍ സെല്‍ സി ഐ അ­ജി­ത്­കു­മാര്‍ വ്യ­ക്ത­മാ­ക്കി. ന­ന്ദ­കു­മാ­റി­നെ ഇ­ന്ന് വൈ­കീ­ട്ടോ­ടെ കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­മെ­ന്നാ­ണ് അ­റി­യു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.