എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ് വിധി: കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിയന്ത്രണം
എഡിറ്റര്‍
Saturday 18th January 2014 8:12am

tp-chandras

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി 22ന് പ്രഖ്യാപിക്കാനിരിക്കെ കോഴിക്കോട്, കണ്ണുര്‍ ജില്ലകളില്‍ പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം ഡി.വൈ.എസ്.പിമാര്‍ക്കു കീഴിലുള്ള വടകര, പയ്യോളി, കൊയിലാണ്ടി, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നിവടങ്ങളിലാണ് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക്  നിയന്ത്രണം.

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി ഡി.വൈ.എസ്.പിക്കു കീഴിലെ പ്രദേശങ്ങളിലും പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് നിയന്ത്രണം.

ഇരു ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പ്രകടനം, യോഗം, ജനങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്ന പ്രചാരണങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, തോക്ക്  എന്നിവയുടെ ഉപയോഗം എന്നിവയ്ക്കാണ് നിയന്ത്രണം.

വിധി ഏത് തരത്തിലായാലും അക്രമസാധ്യതയുണ്ടെന്നാണ്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കോടതി സ്ഥിതി ചെയ്യുന്ന കോഴിക്കോട് എരഞ്ഞിപ്പലം മേഖലയിലെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ന എ.ഡി.ജി.പി  പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

Advertisement