എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: സി.ബി.ഐ അന്വേഷണം പരിഗണനയിലെന്ന് രമേശ് ചെന്നിത്തല
എഡിറ്റര്‍
Wednesday 22nd January 2014 1:39pm

ramesh-chennithala

കോഴിക്കോട്: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് സാധ്യതകള്‍ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണനയിലാണ്.

ശരിയായ രീതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ടി.പി വധക്കേസില്‍ പാര്‍ട്ടിയുടെ പങ്ക് പുറത്ത് വന്നത്. കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

24 പ്രതികളെ വെറുതെ വിട്ടതില്‍ വിധിന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ എടുക്കും. സി.പി.ഐ.എമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിണറായി വിജയന്‍ തെറ്റ് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു.

അതിനിടെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കെ. സുധാകരന്‍ എം.പിയും ആവശ്യപ്പെട്ടു.

Advertisement