Categories

പ്രോസിക്യൂഷന്റെ പ്രതീക്ഷക്കനുസരിച്ചുള്ള വിധിയല്ല: അഡ്വ. കുമാരന്‍ കുട്ടി

tp-chandra-sekaran

കോഴിക്കോട്: ടി.പി വധക്കേസില്‍ സ്‌പെഷ്യല്‍ കോടതി പുറപ്പെടുവിച്ച വിധി പ്രോസിക്യൂഷന്റെ പ്രതീക്ഷക്കനുസരിച്ചുള്ള വിധിയല്ലെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂഷന്‍ അഡ്വ.കുമാരന്‍ കുട്ടി.

പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നതെന്നും മേല്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നേരത്തെ കോടതി പ്രതികളെ വെറുതെ വിട്ടതിനെതിരെയും വിധിയുടെ അപര്യാപ്തതക്കെതിരെയുമാണ് മേല്‍കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘പ്രോസിക്യൂഷന്‍ എങ്ങനെ വാദിച്ചാലും കോടതിക്ക് കോടതിയുടേതായ നിരീക്ഷണം ഉണ്ട്. അത്‌കൊണ്ട് തന്നെ വധശിക്ഷ ലഭിക്കാത്തത് പ്രോസിക്യൂഷന്റെ തെറ്റെന്ന് പറയാന്‍ സാധിക്കില്ല. കൊലപാതകത്തില്‍ ഗൂഢാലോചന തെളിയുകയും അതില്‍ ഉള്‍പ്പെട്ട പ്രതികളെ ശിക്ഷിക്കുന്നതും ഇത് ആദ്യമായാണ്’ കുമാരന്‍ കുട്ടി വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പാലിക്കേണ്ട എല്ലാ മര്യാദകളും പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി.