Categories

ടി.പി വധകേസ് സി.ബി.ഐക്ക് വിടുന്നതിന് നിയമോപദേശം തേടിയതായി ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധകേസ് സി.ബി.ഐക്ക് വിടുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയതായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കേസില്‍ കോടതി വെറുതേവിട്ട പ്രതികള്‍ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കേസിലെ വിധി കേരളത്തിലെ രാഷ്ട്രിയ കൊലപാതകത്തിന് അറുതിവരുത്തുമെന്നും അദ്ദഹം പറഞ്ഞു.

നിയമോപദേശത്തിനു ശേഷം ടി.പി വധക്കേസ് സി.ബി.ഐക്കു വിടുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുരുന്നു. സി.ബി.ഐ അന്വേഷണം പരിഗണനയിലാണെന്ന് അഭ്യന്തരമന്ത്ര രമേശ് ചെന്നിത്തലയും ഇന്നലെ എരഞ്ഞിപ്പാലം മാറാട് സ്‌പെഷല്‍ കോടതി വിധിക്കുശേഷം പറഞ്ഞിരുന്നു.

അതേസമയം, ടി.പി ചന്ദ്രശേഖരന്‍ വധകേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് ടി.പിയുടെ വിധവ കെ.കെ രമ നിരാഹാര സമരം നടത്തും.
അടുത്തമാസം മൂന്നുമുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ റിലേ സത്യഗ്രമഹുമായി രമയോടൊപ്പമുണ്ടാകും.

കൂറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ കേസിനെ വിശേഷിപ്പിച്ചത്. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് പ്രതിഭാഗം വാദിച്ചു.