കൊച്ചി: ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതിനെതിരെ കെ.കെ രമ ഹൈക്കോടതിയില്‍. മുന്‍ സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചിരുന്നു. സി.പി.ഐ.എം നേതാക്കള്‍ക്ക് കേസില്‍ ബന്ദമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സൂചനയുണ്ടായിരുന്നു. പി. ജയരാജനടക്കമുള്ള സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രമ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.