എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: സി.ബി.ഐ അന്വേഷണം നിയമോപദേശത്തിനു ശേഷമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 22nd January 2014 7:37pm

oommenchandy-4

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്നത് വിദഗ്ധനിയമോപദേശത്തിനു ശേഷമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സര്‍ക്കാരിനു ഇത്തരം ഘട്ടങ്ങളില്‍ നിയമോപദേശം നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലാപാതകങ്ങള്‍ ഇനി ഉണ്ടായിക്കൂടെന്നും രാഷ്ടീയകൊലപാതക കേസുകളിലെ ഗൂഡാലോചന പുറത്ത് കൊണ്ടൂവന്നത് ടി.പി വധകേസിലൂടെ ആദ്യമായി  യു.ഡി.എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രാഷ്ട്രീയകൊലാപതക കേസുകളിലെ ഗൂഡാലോചന അന്വേഷിക്കുന്ന രീതി മുമ്പുണ്ടായിരുന്നില്ല. ആരേയും മറ്റുരീതിയില്‍ ചൂഷണം ചെയ്യില്ല. കൂറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും’ അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണം വിജയകരമായിരുന്നെന്നും ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘പോലീസ് അന്വേഷണം നിഷ്‌കപക്ഷമായിരുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നാണ് സാക്ഷികളെ ചേര്‍ത്തത്. അത്‌കൊണ്ടാണ് ചിലര്‍ കൂറ് മാറിയത്. അല്ലെങ്കില്‍ പോലീസിന് കള്ള സാക്ഷികളെ ഉണ്ടാക്കുമായിരുന്നു. അത് ചെയ്യാതെ അവര്‍ സത്യസന്ധമായി അന്വേഷിച്ചു’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisement