എഡിറ്റര്‍
എഡിറ്റര്‍
ജയിലില്‍ പ്രതികള്‍ക്കിനി ടീഷര്‍ട്ടും ട്രൗസറും പാടില്ല
എഡിറ്റര്‍
Thursday 23rd January 2014 12:46pm

tp-case-accuser-on-fb

കോഴിക്കോട്: ##ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടിസുനിക്കും സംഘത്തിനും ഇനി മുതല്‍ ജയില്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാനാവൂ. ജില്ലാ ജയിലില്‍ ടിഷര്‍ട്ടും ട്രൗസറുമിട്ട് ഫെയ്‌സ്ബുക്കില്‍ നിറഞ്ഞ് നിന്നവര്‍ക്ക് ഇനി സെന്‍ട്രല്‍ ജയിലിലെ മല്ലു തുണിയുമായി മല്ലിടേണ്ടി വരും.

വിചാരണ തടവുകാരില്‍ നിന്നും ശിക്ഷാ തടവുകാരായതിനെ തുടര്‍ന്നാണ് പുതിയ മാറ്റം. എരഞ്ഞിപ്പലം മാറാട് പ്രത്യേക കോടതി ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചതുമുതലാണ് പുതിയ മാറ്റങ്ങള്‍.

വിചാരണ തടവുകാരായി കഴിയുമ്പോള്‍ സാധാരണ നിലക്കുള്ള വസ്ത്രം പ്രതികള്‍ക്ക് ധരിക്കാമായിരുന്നു. കോടതിയിലെത്തുമ്പോള്‍ പ്രതികള്‍ വെള്ള മുണ്ടും ഷര്‍ട്ടുമൊക്കെ ധരച്ചിരുന്നത് ഈ ആനുകൂല്യത്തിലായിരുന്നു.

എന്നാല്‍ ശിക്ഷാ തടവുകാരായതോടെ മല്ലു തുണിയിലുള്ള ഒറ്റ മുണ്ടും പോക്കറ്റില്ലാത്ത അരക്കയ്യന്‍ ഷര്‍ട്ടും മാത്രമേ ഇവര്‍ക്കിനി ധരിക്കാനാവൂ. തലമുടി വളര്‍ത്താനും പാടില്ല.

ജില്ലാ ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നതോടെ പ്രതികള്‍ ഓരോരുത്തര്‍ക്കും പുതിയ നമ്പര്‍ ലഭിക്കും. ജയിലിനുള്ളില്‍ ഈ നമ്പറിലായിരിക്കും പ്രതികള്‍ അറിയപ്പെടുക.

Advertisement