എഡിറ്റര്‍
എഡിറ്റര്‍
ഭരണഘടന വിദഗ്ധന്‍ ടി.പി കേളുനമ്പ്യാര്‍ അന്തരിച്ചു
എഡിറ്റര്‍
Sunday 16th September 2012 7:34pm

T P Kelu Nambiarകൊച്ചി: ഹൈക്കോടതിയിലെ  മുതിര്‍ന്ന അഭിഭാഷകനും  ഭരണഘടന വിദഗ്ധനുമായ ടി.പി കേളുനമ്പ്യാര്‍ (85) അന്തരിച്ചു. ഇന്ന് വൈകീട്ട് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന അദ്ദേഹം എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Ads By Google

ഭരണഘടനാ വിദഗ്ധന്‍ കൂടിയായ അദ്ദേഹം നിയമ അധ്യാപകന്‍, എഴുത്തുകാരന്‍ എന്ന നിലയിലും തന്റെ വ്യക്തമുദ്ര പതിപ്പിച്ച ആളാണ്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ കേളുനമ്പ്യാര്‍ നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കണ്ണൂര്‍ പുഴാതി ചിറക്കല്‍ തവറൂള്‍ പുതിയേടത്ത് കുടുംബാംഗമായ അദ്ദേഹം അഭിഭാഷകനാകുന്നതിനു മുമ്പ് സ്‌കൂള്‍ അധ്യാപകനായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു മുമ്പ് 1954ല്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1956ല്‍ അഡ്വ. അച്യുതന്‍ നമ്പ്യാരുടെ ജൂനിയറായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. എറണാകുളം ലോ കോളേജില്‍ പാര്‍ട് ടൈം അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisement