അടൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കേസ് അന്വേഷണം അവസാനിച്ചാല്‍ സംഘത്തിന് പ്രത്യേക പാരിതോഷികം നല്‍കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പ്രതികളെ അന്വേഷണസംഘം പിടികൂടിയത് വിദഗ്ദ്ധ രീതിയിലാണ് .രാജ്യത്തെ ഏറ്റവും മിടുക്കരായ പോലീസ് സേനയാണ് കേരളത്തിന്റേതെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വധത്തില്‍ ഏതെങ്കിലും ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ചോദ്യം ചെയ്യുമെന്നും കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.