എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ് വിധി: വടകരയിലും നാദാപുരത്തും നിരോധനാജ്ഞ
എഡിറ്റര്‍
Friday 17th January 2014 3:16pm

tp-chandras

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജനുവരി 22ന് കോടതി വിധി പറയാനിരിക്കെ വടകരയിലും നാദാപുരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കണ് നിരോധനാജ്ഞ.

കോഴിക്കോട് എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപനം നടത്തുക.

നിരോധനാജ്ഞ പ്രകാരം പാര്‍ട്ടി പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയുട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി എഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ഒഞ്ചിയത്തെ സി.പി.ഐ.എം.വിമതനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുമായ ടി.പി.ചന്ദ്രശേഖരനെ 2012 മെയ് നാലിന് രാത്രിയാണ് നടുറോഡില്‍ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

 

Advertisement