എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ യോഗം: വി.എസിനെ ക്ഷണിക്കും
എഡിറ്റര്‍
Wednesday 6th June 2012 9:13am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണയോഗം സംഘടിപ്പിക്കുന്നു. ‘മേയ് മാസ രാത്രി അടര്‍ത്തി വീഴ്ത്തിയ ഗുല്‍മോഹറിനെ  ഇന്ദ്രപ്രസ്ഥം ഓര്‍ക്കുന്നു…’ എന്ന പേരിലാണ് യോഗം നടക്കുന്നത്. അധിനിവേശ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കേരളാ ഹൗസില്‍ ഒന്‍പതിന് വൈകീട്ട് നാലിനാണ് യോഗം.

യോഗത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ക്ഷണിക്കും. അച്യുതാനന്ദന്‍ ദല്‍ഹിയിലെത്തുന്നതു കണക്കിലെടുത്ത്, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ചേരുന്ന ദിവസമാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

എട്ട്, ഒന്‍പത്, പത്ത് തിയ്യതികളില്‍ കേന്ദ്ര കമ്മിറ്റി ചേരുന്നതിനാല്‍ വി.എസ് ക്ഷണം സ്വീകരിച്ചു യോഗത്തില്‍ പങ്കെടുക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. ടി.പി അനുസ്മരണവുമായി ബന്ധപ്പെട്ടു ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ആദ്യയോഗമാണിത്.

ഇടതുപക്ഷ ഏകോപന സമിതി നേതാവ് കുമാരന്‍കുട്ടി, മാധ്യമപ്രവര്‍ത്തകന്‍ ജെ. ഗോപീകൃഷ്ണന്‍ എന്നിവര്‍ക്കു പുറമേ തലസ്ഥാന നഗരിയിലെ സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖറും പങ്കെടുക്കും. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സുചേതഡേയും സംഘവും കഴിഞ്ഞ ദിവസം ഒഞ്ചിയത്തു ടി.പിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ടി.പി വധത്തില്‍ പ്രതിഷേധം അറിയിച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളും യോഗത്തില്‍ അണിനിരത്താനാണു തീരുമാനം.

Advertisement