Categories

വിധി ആശ്വാസകരം: കെ.കെ രമ

k.k-rama

കോഴിക്കോട്: ടി.പി ചന്ദ്ര ശേഖരന്‍ വധക്കേസില്‍ എരഞ്ഞിപ്പാലം കോടിതിയുടെ വിധി ആശ്വാസകരമെന്ന് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ.

എങ്കിലും പ്രതിള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നും അപ്പീലിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

ഏറ്റവും പൈശാചികവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് കോടിതിതന്നെ വിലയിരുത്തിയതായും ഗൂഢാലോചന തെളിയിക്കപ്പെടുകയും ചെയ്തതായും രമ പറഞ്ഞു.

‘സി.പി.ഐ.എം നേതാക്കള്‍ക്ക് മറ്റു പ്രതികളുടെ അതേ ശിക്ഷ നല്‍കിയത് കേസിന്റെ തീവ്രതയാണ് വ്യക്തമാക്കുന്നത്. ഇത് കോടതിക്ക് ബോധ്യപ്പെകയും ചെയ്തിട്ടുണ്ട്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയവര്‍ക്കെതിരെയും ശിക്ഷ കിട്ടിയവര്‍ക്ക് വധശിക്ഷ ലഭിക്കുന്നതിനുമായും ഹൈക്കോടതിയെ സമീപിക്കും’ രമ വ്യക്തമാക്കി.

അതേസമയം, ക്കേസില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് രമ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

സി.ബി.ഐ അന്വേഷണത്തെ സി.പി.ഐ.എം ഭയക്കുക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്നുമാണ് ഓര്‍ക്കാട്ടേരിയില്‍ വീട്ടില്‍നിന്ന് രമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

 



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില