എഡിറ്റര്‍
എഡിറ്റര്‍
ടി.പി കേസിലെ പ്രതികള്‍ക്കായി സി.പി.ഐ.എം ലക്ഷങ്ങള്‍ ചെലവാക്കി: രമയുടെ അച്ഛന്‍ കെ.കെ.മാധവന്‍
എഡിറ്റര്‍
Tuesday 21st January 2014 2:04pm

k.k madhavan

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി സി.പി.ഐ.എം ലക്ഷങ്ങള്‍ ചെലവഴിച്ചതായി കെ.കെ രമയുടെ അച്ഛന്‍ കെ.കെ.മാധവന്‍ ആരോപിച്ചു.

പ്രതികള്‍ക്ക് വേണ്ടി നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങിയെന്നും കെ.കെ.മാധവന്‍ കുറ്റപ്പെടുത്തി. ടി.പി കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റവല്യൂഷണറി മാര്‍ക്്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ നാളെ അന്തിമ വിധി വരാനിരിക്കെയാണ് അദ്ദേഹത്തിന്റ ഭാര്യാ പിതാവ് കെ.കെ.മാധവന്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന കെ.കെ.മാധവന്‍ തന്റെ മകളുടെ ഭര്‍ത്താവായ ടി.പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടപ്പോഴും പാര്‍ട്ടിയല്ല അത് ചെയ്തതെന്ന വിശ്വാസത്തിലായിരുന്നു.

സി.പി.ഐ.എം ബാലുശ്ശേരി, പേരാമ്പ്ര ഏരിയാകമ്മിറ്റി അംഗം, സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.കെ.മാധവന്‍ ടി.പി വധക്കേസിലെ തെളിവുകള്‍ പുറത്തു വന്നതോടെ പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.

ടി.പി കേസിലെ പ്രതികളെ പാര്‍ട്ടി വഴിവിട്ട് സഹായിക്കുന്നുവെന്നാരോപിച്ചായിരുന്നു ജില്ലയിലെ മുതിര്‍ന്ന സി.പി.ഐ.എം നേതാവായിരുന്ന അദ്ദേഹം പാര്‍ട്ടി വിട്ടത്.

ടി.പി വധക്കേസിന് ശേഷം പാര്‍ട്ടിയെ തകര്‍ക്കരുതെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് അന്ന് കെ.കെ.മാധവന്‍ കത്തിലൂടെയും ഫോണിലൂടെയും അഭ്യര്‍ഥിച്ചിരുന്നു.

ടി.പി ചന്ദ്രശേഖരനുമായുള്ള രമയുടെ വിവാഹം പാര്‍ട്ടിയാണ് നടത്തിക്കൊടുത്തത്. പൂമാല എടുത്ത് കൊടുത്ത പി.മോഹനന്‍ മാസ്റ്റര്‍ തന്നെ രമയുടെ ജീവിതം നഷ്ടപ്പെടുത്തിയ നടുക്കത്തിലും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ.കെ.മാധവന്‍

Advertisement