ടോക്കിയോ: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ നാലാംപാദ ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വരുമാനത്തില്‍ 52 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാര്‍ച്ച് 11ലെ സുനാമിക്ക് ശേഷമുണ്ടായ പ്രശ്‌നങ്ങളാണ് കമ്പനിയുടെ വരുമാനത്തില്‍ ഇടിവ് വരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്ന് കമ്പനിയുടെ ജപ്പാനിലെ പ്ലാന്റിലെ ഉല്‍പ്പാദനം ഏതാണ്ട് പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു.

ലാഭത്തിലുണ്ടായ ഇടിവ് ആഗോളവിപണിയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും. കൂടാതെ ജനറല്‍ മോട്ടോര്‍സ്, വോക്‌സ് വാഗണ്‍ എന്നിവയില്‍ നിന്നും കടുത്ത മല്‍സരമാണ് ടൊയോട്ട നേരിടുന്നത്. എന്നാല്‍ ഇതൊരു താല്‍ക്കാലി പ്രതിഭാസമാണെന്നും കമ്പനി വീണ്ടും ലാഭത്തിലെത്തുമെന്നും ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്.