എഡിറ്റര്‍
എഡിറ്റര്‍
സാങ്കേതിക തകരാറ് മൂലം ടൊയോട്ട കൂടുതല്‍ കാറുകള്‍ തിരിച്ചെടുക്കുന്നു
എഡിറ്റര്‍
Wednesday 14th November 2012 4:23pm

ടോകിയോ: പ്രമുഖ ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട വീണ്ടും കാറുകള്‍ തിരിച്ചെടുക്കുന്നു. ടൊയോട്ട പ്രയസ്, കൊറോള മോഡലുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. സ്റ്റിയറിങ്ങിലും വാട്ടര്‍ പമ്പിലുമുണ്ടായ സാങ്കേതിക തകരാറാണ് കാറുകള്‍ തിരിച്ചെടുക്കാന്‍ കാരണം.

Ads By Google

ഏകദേശം 28 ലക്ഷം കാറുകളാണ് കമ്പനി ഇത്തവണ തിരിച്ചെടുക്കുന്നത്. 15 ലക്ഷം കാറുകള്‍ ജപ്പാനില്‍ നിന്നും 670,000 കാറുകള്‍ അമേരിക്കയില്‍ നിന്നും 496,000 യൂറോപ്പില്‍ നിന്നുമാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

ഇതോടെ കമ്പനിയുടെ ഓഹരി വിപണിയില്‍  0.5 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 74 ലക്ഷം കാറുകള്‍ ടൊയോട്ട പിന്‍വലിച്ചിരുന്നു. പവര്‍ വിന്‍ഡോ സ്വിച്ചുകളിലെ തകരാറായിരുന്നു അന്ന് പിന്‍വലിക്കാന്‍ കാരണം.

രണ്ട് മാസത്തിനിടയില്‍ ടൊയോട്ടയുടെ ഏറ്റവും വലിയ പിന്‍വലിയലാണിത്. 2009ലും 2011ലുമായി ടൊയോട്ട ഒരു കോടിയോളം കാറുകള്‍ പിന്‍വലിച്ചിരുന്നു.

Advertisement