ടോക്കിയോ: 2015 ഓടെ ലോകത്താകമാനം 21 ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട അറിയിച്ചു. 2015 കമ്പനിയുടെ വില്‍പന 1 മില്യണ്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.

Ads By Google

ടൊയോട്ടയുടെ പുതിയ മോഡലായ ‘ഇക്യൂ’ ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.
ജപ്പാനിലും അമേരിക്കയിലുമാകും ഇക്യു ആദ്യമെത്തുക. ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ഇലക്ട്രിക് പവര്‍ കണ്‍സംപ്ഷന്‍ വാഹനമായിരിക്കും ഇക്യു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.