എഡിറ്റര്‍
എഡിറ്റര്‍
വേതന വര്‍ധനവില്ലാത്തതിന് തൊഴിലാളി സമരം; ടയോട്ട രണ്ട് ഉല്‍പാദന യൂണിറ്റുകള്‍ നിര്‍ത്തിവെച്ചു
എഡിറ്റര്‍
Monday 17th March 2014 11:12am

toyota

ബാംഗ്ലൂര്‍: വേതന വര്‍ധനവും അവകാശങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടയോട്ട മോട്ടോര്‍ കമ്പനിയിലെ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടിതിനെ തുടര്‍ന്ന് രണ്ട് ഉല്‍പാദന യൂണിറ്റുകള്‍ നിര്‍ത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചു.

ടയോട്ട മോട്ടോര്‍ കോര്‍പ്പിന്റെ ഇന്ത്യയിലെ ബാംഗ്ലൂരിലുള്ള രണ്ടു നിര്‍മ്മാണ യൂണിറ്റുകളിലെ ഉല്‍പാദനമാണ് കമ്പനി നിര്‍ത്തിവെച്ചത്.

കഴിഞ്ഞ 25 ദിവസമായി ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടു തൊഴിലാളികള്‍ സമരത്തിലായിരുന്നു. സമരം ചെയ്യുന്ന തൊഴിലാളികളുമായി കമ്പനി അധികൃതര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ ടയോട്ട തീരുമാനിച്ചത്.

പ്രതിദിനം 700ല്‍ അധികം വാഹനങ്ങളാണ് ബാംഗ്ലൂരിലെ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തിറക്കുന്നത്. ഇന്നോവ, എത്തിയോസ്, കോറോള തുടങ്ങിയ കാറുകളാണ് ബാംഗ്ലൂരിലെ രണ്ടു പ്ലാന്റുകളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്.

കമ്പനിയില്‍ ലോക്കൗട്ട് ഏര്‍പ്പെടുത്തിയതിനാല്‍ കാറുകളുടെ ഉല്‍പാദനത്തില്‍ വന്‍കുറവ് നേരിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തി.

Advertisement