എഡിറ്റര്‍
എഡിറ്റര്‍
വാഹന വില്‍പ്പനയില്‍ ടൊയോട്ട വീണ്ടും ഒന്നാമത്
എഡിറ്റര്‍
Tuesday 29th January 2013 3:01pm

ടോക്കിയോ: കാര്‍ വില്പ്പനയില്‍ ടൊയോട്ട മോട്ടോര്‍സ് പഴയ പ്രതാപം തിരിച്ചെടുത്തു. വോള്‍ക്ക്‌സ് വാഗനെയും ജനറല്‍ മോട്ടോര്‍സിനെയും പിന്തള്ളിയാണ് ടൊയോട്ട ഒന്നാമതെത്തിയത്.

കഴിഞ്ഞ വര്‍ഷം മാത്രം  9.75 മില്ല്യണ്‍ വാഹനങ്ങളാണ്  ടൊയോട്ട വിറ്റത്. 75 വര്‍ഷം പഴക്കമുള്ള ഈ വാഹന ഉല്‍പാദക്കര്‍ക്ക് ഒരു വര്‍ഷം  22.6 ശതമാനം ലാഭമാണ് ഉണ്ടാക്കുന്നത്.

Ads By Google

കമ്പനിയുടെ ഉയര്‍ച്ചയെപറ്റി മുന്‍കൂട്ടി കണ്ടിരുന്നു. 2011 ല്‍ കമ്പനിയുടെ ചലനത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ജപ്പാനിലുണ്ടായ ഭൂകമ്പവും തായ്‌ലാന്റ്ിലെ വെള്ളപ്പൊക്കവും ഇതിനൊരു കാരണമായെന്ന് കമ്പനി ചൂണ്ടികാട്ടുന്നു.

2008 ല്‍ ആഗോള വിപണിയില്‍ ടൊയോട്ടക്ക് ഒന്നാം സ്ഥാനമായിരുന്നു. എന്നാല്‍ 2011 ആയപ്പോഴേക്കും മൂന്നാം സ്ഥാനത്തായി.2012 ല്‍ ജനറല്‍ മോട്ടോര്‍സ് 9.28 മില്ല്യണ്‍ വാഹനങ്ങള്‍ വിറ്റ് 2.9 ശതമാനം ലാഭമുണ്ടായി. അതേസമയം അതേ വര്‍ഷത്തില്‍ തന്നെ വോള്‍ക്ക്‌സ് വാഗന്‍ 9.07 വാഹനങ്ങളാണ് വിറ്റത്.

2013ല്‍ ടൊയോട്ട ലക്ഷ്യമിടുന്നത് 9.91 മില്ല്യണ്‍  വാഹനങ്ങള്‍ വില്‍ക്കാനാണ്. കൂടാതെ ദേഹസ്തു മോട്ടോര്‍സും ഹിനോ മോട്ടോര്‍സും ടൊയോട്ടയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോള്‍ ടൊയോട്ടയുടെ മുഖ്യ എതിരാളിയായി കാണുന്നത് നിസാന്‍ മോട്ടോര്‍സിനെയാണ്. അതേസമയം ഹോണ്ട മോട്ടോര്‍സ് 3.82 മില്ല്യണ്‍ വാഹനവുമാണ് കഴിഞ്ഞ വര്‍ഷം വിറ്റത്.

Advertisement