വാഹനമേഖലയില്‍ ഭാവി തേടുന്നവര്‍ക്കിതാ ഒരു സുവര്‍ണാവസരം. ആഗോള വാഹനഭീമന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ അപ്രന്റിസ്ഷിപ്പിന് ക്ഷണിക്കുന്നു. 19നും 23നും ഇടയ്ക്ക് പ്രായമുള്ള ഡിപ്ലോമക്കാര്‍ക്കാണ് അവസരം. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഐ ഇ എം, ഐ പി, ടൂള്‍ ആന്റ് ഡൈ മേക്കിംഗ്, അല്ലെങ്കില്‍ ഏതെങ്കിലും മെക്കാനിക്കല്‍ സംബന്ധിയായ വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിച്ചവരില്‍ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.

എസ്.എസ്.എല്‍.സിയും ഡിപ്ലോമയും 60% മാര്‍ക്കോടെ വിജയിച്ചവരായിരിക്കണം. . ടൂള്‍ ആന്റ് ഡൈ മേക്കിംഗിന്റെ കാര്യത്തില്‍ നാലു വര്‍ഷത്തെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്.

ബങ്കളുരുവിലാണ് ടൊയോട്ടയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇന്നോവ, കൊറോള. ഫോര്‍ച്യൂണര്‍, എട്യോസ് എന്നീ മോഡലുകള്‍ ഇവിടെ നിന്ന് പുറത്തിറങ്ങുന്നുണ്ട്.

അപ്രന്റിസ് കാലയളവില്‍ 11,250 രൂപ സ്‌റ്റൈപന്റ് ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.