ന്യൂദല്‍ഹി : ടെയോട്ടോ കിര്‍ലോസ്‌ക്കര്‍ കമ്പനി തങ്ങളുടെ എന്‍ട്രിലെവല്‍ സെഡാന്‍ മോഡലായ എറ്റിയോസിന്റെയും, ഹാച്ച് ബാക്ക് മോഡലായ എറ്റിയോസ് ലിവയുടെയും ഡീസല്‍ മോഡലുകള്‍ വിപണിയില്‍ ഇറക്കി. എറ്റിയോസിന് 6.44 ലക്ഷം മുതല്‍ 7.87 ലക്ഷം രൂപ വരെയും ലിവയ്ക്ക് 5.54 ലക്ഷം മുതല്‍ 5.89 ലക്ഷം വരെയുമാണു ഡല്‍ഹി ഷോറൂം വില.

രണ്ട് വെരിയന്റുകളിലും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ലിറ്ററിന് 23.59 കിലോമീറ്റര്‍ മൈലേജാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 63,000 യൂണിറ്റ് എറ്റിയോസ് കാറുകല്‍ ഇന്ത്യയില്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതുവരെ കമ്പനി 30,000 എറ്റിയോസ് മോഡല്‍ കാറുകള്‍ വിറ്റഴിച്ചതായും ശേഷിച്ച നാല് മാസത്തിനുള്ളില്‍ 30,000 യൂണിറ്റ് കൂടി വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും കമ്പനി ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) സന്ദീപ് സിങ് പറഞ്ഞു.