ന്യൂദല്‍ഹി: ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കോര്‍പ്പറേഷന്‍ വീണ്ടും വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. ഇത്തവണ 40,000 വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രമാണ് ഇത്രയും കാറുകള്‍ തിരിച്ചു വിളിക്കുന്നത്.

ഒക്ടോബര്‍ 8ന് മുന്‍പ് നിര്‍മ്മിച്ച കാറുകളാണ് തിരികെ വിളിക്കുന്നത്. ഇന്ധന ടാങ്കിലെ ഹോസ് പൈപ്പുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ധന ടാങ്ക് മുഴുവന്‍ നിറയ്ക്കുമ്പോള്‍ ഇന്‍ലറ്റ് പൈപ്പ് പൊട്ടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

ടൊയോട്ടയുടെ സെഡാന്‍ മോഡലായ എത്തിയോസും (Etios) ലിവയും (Liva) തിരിച്ചു വിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. സെഡാന്‍ മോഡലുകള്‍ക്ക് 4.96 ലക്ഷം മുതല്‍ 6.86 ലക്ഷം വരെയാണ് വില.

2008ല്‍ 20,000ത്തോളം ഇന്നോവ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും, കംപ്യുട്ടര്‍ ബോര്‍ഡുകളിലെ വയറിംഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ 1,10,000 ഹൈബ്രിഡ് കാറുകളും ടൊയോട്ട തിരിച്ചു വിളിച്ചിരുന്നു. കഴിഞ്ഞ മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5,50,000 കാറുകളും കമ്പനി തിരിച്ചു വിളിച്ചിരുന്നു.
പുതിയ തിരിച്ചു വിളിക്കലിലൂടെ ഇന്ത്യയില്‍ കമ്പനിക്കുണ്ടായേക്കാവുന്ന നഷ്ടം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ടൊയോട്ട അഞ്ചുലക്ഷത്തിലധികം കാറുകള്‍ തിരിച്ചു വിളിക്കുന്നു

ടൊയോട്ട 110,000 ഹൈബ്രിഡ് കാറുകള്‍ തിരികെ വിളിക്കുന്നു

Malayalam News
Kerala News in English