ന്യൂദല്‍ഹി: ടൊയോട്ടയുടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോഡലുകള്‍ക്കും വില കൂട്ടുന്നു. 1.5 മുതല്‍ 3 ശതമാനം വരെയാണ് വില വര്‍ധിക്കുന്നത്. ജനുവരി ഒന്നുമുതല്‍ക്കാണ് വില വര്‍ധനവ് ഉണ്ടാകുക.

വില വര്‍ധിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വില ഫോര്‍ച്യൂണറിനായിരിക്കും. 50,000 രൂപയോളം ഈ മോഡലിന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും ജപ്പാന്‍ കറന്‍സിയായ യെന്നിന്റെ മൂല്യം ഉയര്‍ന്നതും വാഹനത്തിന്റെ പാര്‍ട്‌സുകള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയില്‍ ടൊയോട്ട വില വര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനി വിശദീകരണം.

5000 മുതല്‍ 50,000 വരെ വില വിവിധ മോഡലുകള്‍ക്ക് വര്‍ധിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സന്ദീപ് സിങ് പറഞ്ഞു.

Malayalam News
Kerala News in English