എഡിറ്റര്‍
എഡിറ്റര്‍
സാഹസിക പ്രകടനം: ഇംഗ്ലണ്ടില്‍ ടൊയോട്ടയുടെ പരസ്യത്തിന് വിലക്ക്
എഡിറ്റര്‍
Thursday 15th November 2012 3:38pm

ലണ്ടന്‍: സാഹസിക പ്രകടനം ഉള്‍പ്പെട്ട പരസ്യം പ്രദര്‍ശിപ്പിച്ചതിന് ഇംഗ്ലണ്ടില്‍ ടൊയോട്ടയുടെ പരസ്യത്തിന് വിലക്ക്. അപകടരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരസ്യം വിലക്കിയത്.

Ads By Google

യൂ ട്യൂബിലൂടെ പ്രചരിച്ച പരസ്യം ആളുകളില്‍ സാഹസിക പ്രവണത വളര്‍ത്തുന്നതിന് കാരണമാകും എന്ന പരാതിയെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ടൊയോട്ടയുടെ ജി ടി 86 എന്ന മോഡലിന്റെ  റിയല്‍ ഡീല്‍ എന്ന പരസ്യമാണ് വിലക്കിയത്. ഒരു സാങ്കല്‍പ്പിക ലോകത്ത് ഒരാള്‍ നടത്തുന്ന അതിസാഹസികമായ യാത്രയാണ് പരസ്യത്തിന്റെ ഉള്ളടക്കം.

സാങ്കല്‍പ്പിക നഗരത്തിലെ ഇടുങ്ങിയ തെരുവിലൂടെ അതിവേഗതയില്‍ പോകുന്ന കാര്‍ ഒരു കണ്ണാടി മതില്‍ ഇടിച്ച് തകര്‍ത്ത് യഥാര്‍ത്ഥ റോഡിലേക്ക് പോകുന്നതാണ് പരസ്യം.

അതേസമയം, പരസ്യം അത്ര സാഹസിക പ്രവണതയൊന്നും ജനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഡ്രൈവര്‍ തന്റെ നിയന്ത്രണം വിടാതെ വളരെ ബാലന്‍സ്ഡായാണ് ഡ്രൈവ് ചെയ്യുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

എന്നാല്‍ ടൊയോട്ടയുടെ ഈ വിശദീകരണം ബ്രിട്ടന്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി( എ.എസ്.എ) നിരസിച്ചിരിക്കുകയാണ്.

പരസ്യം ഇനിമുതല്‍ പ്രദര്‍ശിപ്പിക്കരുതെന്നും അതോറിറ്റി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

‘ ജനങ്ങളില്‍ സാഹസിക പ്രവണത വളര്‍ത്തുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഞങ്ങള്‍ ടൊയോട്ടയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ അതോറിറ്റി പറഞ്ഞു.

Advertisement