എറണാകുളം: സ്മാര്‍ട്ട് സിറ്റി പരിസരത്ത് കെ എസ് ഇ ബി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ടവര്‍ ഒഴിവാക്കാനാവില്ലെന്ന വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. പദ്ധതി പ്രദേശം നാളെ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.

ടവറിന്റെ നിര്‍മാണം നേരത്തെ എറണാകുളം ജില്ലാകളക്ടര്‍ തടഞ്ഞിരുന്നു.സ്മാര്‍ട്ട് സിറ്റി അധികൃതരുടെ പരാതിയെതുടര്‍ന്നായിരുന്നു ഇത്. ടവര്‍ പദ്ധതി പ്രദേശത്ത് നിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതരുടെ വാദം. എന്നാല്‍ സമീപപ്രദേശത്തേക്ക് മാറ്റി ടവര്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് കെ എസ് ഇ ബിയുടെ വാദം.