എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട് സിറ്റി ഭൂമിയില്‍ ടവര്‍ നിര്‍മാണത്തിന് കെ.എസ്.ഇ. ബിക്ക് അനുമതി
എഡിറ്റര്‍
Wednesday 13th June 2012 9:08am

കൊച്ചി: സ്മാര്‍ട്‌സിറ്റി പ്രദേശത്തെ ടവര്‍ നിര്‍മ്മാണത്തിന് കെ.എസ്.ഇ.ബി അനുമതി നല്‍കി. ടവര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തിന് പകരം സ്ഥലം സ്മാര്‍ട്‌സിറ്റിക്ക് നല്‍കാമെന്ന ധാരണയിലാണ് അനുമതി. പകരം സ്ഥലം സ്വീകാര്യമാണെന്ന് കാട്ടി സ്മാര്‍ട്‌സിറ്റി എം.ഡി ബാബു ജോര്‍ജ് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. നാളെ മുതല്‍ നിര്‍മ്മാണം ആരംഭിക്കും.

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി പള്ളിക്കരയില്‍ നിന്ന് ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നതിനാണ് ടവര്‍ നിര്‍മ്മാണം. പദ്ധതി വൈകുന്നത് സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം.

ഇന്നലെ സ്മാര്‍ട് സിറ്റി ഭൂമിയില്‍ ടവര്‍ നിര്‍മിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞിരുന്നു.ധാരണാപത്രം കാണിക്കാതെ നിര്‍മാണപ്രവര്‍വര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സ്മാര്‍ട്‌സിറ്റി പദ്ധതിപ്രദേശത്തിനടുത്ത് ടവര്‍ നിര്‍മാണത്തിനുള്ള സ്ഥലം കെ.എസ്.ഇ.ബിക്കു വിട്ടുനല്‍കാനും പകരം നിശ്ചിതഭൂമി നല്‍കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനു മുന്‍പായിരുന്നു ധാരണയായത്.

ബ്രഹ്മപുരം പ്ലാന്റിനു സമീപമുള്ള ഒരു ഏക്കര്‍ 70 സെന്‍് ഭൂമിയാണ് സ്മാര്‍ട് സിറ്റിക്കു വേണ്ടി കൊടുക്കുന്നത്. ഭൂമി കൈയില്‍ കിട്ടിയതിനു ശേഷം മാത്രം ടവര്‍ നിര്‍മാണം അനുവദിച്ചാല്‍ മതി എന്ന നിലപാടിലായിരുന്നു സ്മാര്‍ട്‌സിറ്റി അധികൃതര്‍.

Advertisement