എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്റെ പടം ഹിറ്റാവാന്‍ മൊട്ടയടിച്ച കുഞ്ഞാവ; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടും സ്വയം ട്രോളിയും ടോവിനോ
എഡിറ്റര്‍
Monday 13th February 2017 10:38pm

tovino

വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളക്കരയുടെ പ്രീയ താരമായി ഇതിനോടകം മാറിക്കഴിഞ്ഞു ടോവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ താരത്തിനുള്ള ആരാധകര്‍ നിരവധിയാണ്. ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും രസകരമായി തന്നെ മറുപടി കൊടുക്കുകയും ചെയ്യുന്ന ആളാണ് ടോവിനോ.

ടോവിനോ നായകനായി രണ്ട് ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങുന്നത്. ഗുസ്തിയുടെ കഥ പറയുന്ന ഗോദയും ക്യാമ്പസ് രാഷ്ട്രീയം പറയുന്ന ഒരു മെക്‌സിക്കന്‍ അപാരതയും. രണ്ട് ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരാധകരെ പോലെ തന്നെ താരവും കുടുംബവും വരെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

തന്റെ ചിത്രം വിജയിക്കാനായി വേളാങ്കണ്ണി പള്ളിയില്‍ നേര്‍ച്ച നേര്‍ന്ന് മൊട്ടയടിച്ച മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുകയാണ് താരം. പിന്നാലെ വരാന്‍ സാധ്യതയുള്ള ട്രോള്‍ കമ്മന്റ് സ്വയം പോസ്റ്റ് ചെയ്താണ് ടോവിനോ തന്റെ രസികത്വം വ്യക്തമാക്കുന്നത്. ഫാമിലി സെന്റിമെന്‍സ് കിട്ടാന്‍ വേണ്ടി ടോവിനോ തോമസിന്റെ സൈക്കോളജിക്കല്‍ മൂവ് എന്ന് താരം തന്നെ കമന്റ് ചെയ്തിരിക്കുന്നു.


Also Read: നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണം ; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയും ഉദ്ധവ് താക്കറെയും


തന്റെ പുതിയ ചിത്രങ്ങളായ ഒരു മെക്‌സിക്കന്‍ അപാരതയുടേയും ഗോദയുടേയും ടീസറുകളും ട്രെയിലറുകളും ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement