കൊച്ചി: കേരളത്തിലെ തിയ്യറ്ററുകളില്‍ ഒരു മെക്‌സിക്കന്‍ അപാരതയുടെ ‘ വിപ്ലവക്കാറ്റ് ‘ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. പോള്‍ വര്‍ഗ്ഗീസിനേയും കൊച്ചനിയനേയും സുഭാഷിനേയുമെല്ലാം വീരനായകന്മാരായി ആരാധകര്‍ പ്രതിഷ്ടിച്ചു കഴിഞ്ഞു. പ്രതീക്ഷിച്ചതിലും മികച്ച വിജയമായി ചിത്രത്തെ മാറ്റിയ പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് ടൊവിനോ തോമസ്.

പതിവുപോലെ ട്രോള്‍ ഡയലോഗോടെയാണ് ടൊവിനോ ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റ് ആരംഭിക്കുന്നത്. ‘ അടിച്ചു മോനേ..’ എന്നാണ് ടൊവിനോയുടെ ആദ്യ പ്രതികരണം.

ചിത്രം ഇറങ്ങിയ എല്ലാ തിയ്യറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ചിത്രത്തെ ഇരുകയ്യോടേയും സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായും ടൊവിനോ പറയുന്നു.

ആദ്യ ഷോ കഴിഞ്ഞതുമുതല്‍ നിരവധി കോളുകള്‍ വന്നു കൊണ്ടിരിക്കുകയാണെന്നും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും ടൊവിനോ പറയുന്നു. സന്തോഷം എങ്ങനെയാണ് പറഞ്ഞറിയിക്കേണ്ടതെന്നും ടൊവിനോ പറയുന്നു.


Don’t Miss: ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും ഒരു മെക്‌സിക്കന്‍ അപാരത സിന്ദാബാദ്


ടൊവിനോ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിവസം ലഭിക്കുന്നത്. നീരജ് മാധവ്, രൂപേഷ് പിതാംബരന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് ഫസ്റ്റ് ഡേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.