എഡിറ്റര്‍
എഡിറ്റര്‍
ഈ സ്വാര്‍ത്ഥരായ മാന്യന്മാരെ എന്തു വിളിക്കണം? എസ്രയുടെ സസ്‌പെന്‍സ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ടൊവിനോ
എഡിറ്റര്‍
Saturday 11th February 2017 1:55pm

tovino

 

സോഷ്യല്‍ മീഡിയകളിലൂടെ എസ്രയുടെ സസ്‌പെന്‍സ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടന്‍ ടൊവിനോ തോമസും. സിനിമയുടെ കഥയും സസ്പെന്‍സും ട്വിസ്റ്റും ഒക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് ആ സിനിമയോടും മറ്റ് പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം എന്നു ചോദിച്ചുകൊണ്ടാണ് ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്.


Also read ‘കോടതിക്കെതിരെയുള്ള യുദ്ധത്തില്‍ ഞാന്‍ തന്നെ ജയിക്കും’: മുസ്‌ലീങ്ങളെ വിലക്കിയ ഉത്തരവ് മുഖംമിനുക്കി കൊണ്ടുവരുമെന്ന് ട്രംപ് 


സിനിമ കാണാന്‍ തിയേറ്ററില്‍ വന്നിട്ട് സിനിമ കാണാതെ കമന്റടിച്ചും അലമ്പുണ്ടാക്കിയും ബാക്കിയുള്ളവരെ ആസ്വദിക്കാന്‍ സമ്മതിക്കാത്തവരെ എന്ത് പേരിട്ടു വിളിക്കണമെന്നും ടൊവിനോ ചോദിക്കുന്നു.

എസ്രയുടെ സസ്‌പെന്‍സ് സോഷ്യല്‍ മീഡിയകളിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ടൊവിനോ ഇത്തരമൊരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നടന്‍ പൃഥ്വിരാജും ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു.

എസ്രയുടെ സസ്‌പെന്‍സ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവരുടെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞാണ് പൃഥ്വിരാജ് രംഗത്തെത്തിയത്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

സസ്പെന്‍സും ട്വിസ്റ്റും ഒക്കെയുള്ള സിനിമകള്‍ ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കണ്ടിട്ട് , മറ്റുള്ളവര്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റാത്ത രീതിയില്‍ കഥയും സസ്പെന്‍സും ട്വിസ്റ്റും ഒക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് ആ സിനിമയോടും മറ്റ് പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം ?
സിനിമ കാണാന്‍ തിയേറ്ററില്‍ വന്നിട്ട് സിനിമ കാണാതെ കമന്റടിച്ചും അലമ്പുണ്ടാക്കിയും ബാക്കിയുള്ളവരെ ആസ്വദിക്കാന്‍ സമ്മതിക്കാത്തവരെ എന്ത് പേരിട്ടു വിളിക്കണം ?
നിങ്ങള്‍ തന്നെ പറയൂ

Advertisement