മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനിടെ കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഒരാള്‍ തല്ലിയെന്ന ആരോപണവുമായി ടോവിനോ തോമസ്. തല്ലിയ ആളെ പിടിക്കാന്‍ ടോവിനോ പറയുന്ന വീഡിയോ ഉള്‍പ്പെടെയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അടിച്ചതൊന്നുമാവില്ല സ്‌നേഹംകൊണ്ട് തൊട്ടതായിരിക്കുമെന്ന് ചുറ്റുമുള്ളവര്‍ പറയുന്നുണ്ടെങ്കിലും സ്‌നേഹം കൊണ്ട് അടിക്കുകയാണോ ചെയ്യുകയെന്നാണ് ടോവിനോയുടെ ചോദ്യം.

ഞാന്‍ നിങ്ങളോട് ഹായ് പറഞ്ഞ് പോകുകയാണ്. അതിനിടെ അവന്‍ എന്തിനാണ് എന്നെ ഇവിടെ വന്ന് അടിച്ചത് എന്ന് ചോദിക്കണം. എന്നിട്ടേ ഞാന്‍ ഇറങ്ങുന്നുള്ളൂ- ടോവിനോ പറയുന്നു.

ടോവിനോയെ അനുനയിപ്പിക്കാന്‍ രൂപേഷ് പീതാംബരന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ആരാധകരുമായുണ്ടാകുന്ന കശപിശക്കിടെ വണ്ടി തിരിച്ച് ടോവിനോ പോകുന്നതാണ് വീഡിയോയിയില്‍ കാണുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ടോവിനോയെ  കളിയാക്കിക്കൊണ്ട്ട്രോളുകളുടെ പെരുമഴയാണ്. ആരുംതൊടുന്നത് പോലും ഇഷ്ടമല്ലാത്ത ഒരാള്‍ പിന്നെ എന്തിനാണ് ജനങ്ങളുടെ ഇടയിലിറങ്ങി പ്രചരണം നടത്തുന്നതെന്നാണ് ചിലരുടെ ചോദ്യം.