എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിനെ അനുകരിക്കുകയാണോ ; ടോവിനോയുടെ കിടിലന്‍ മറുപടി
എഡിറ്റര്‍
Sunday 12th February 2017 2:38pm

tovinolal

എബിസിഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടോവിനോ തോമസ് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക പ്രശംസ നേടുന്നത്.

ചെയ്യുന്ന കഥാപാത്രം അത് നായകനായാലും വില്ലനായാലും ഒരപോലെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള താരത്തിന്റെ കഴിവും പറയാതെ വയ്യ.

സുന്ദരനായ വില്ലനായി വെള്ളിത്തിരയിലെത്തി നായകപദവിയിലേക്ക് നടന്നുകയറുന്ന ടോവിനോ മോഹന്‍ലാലിനെ അനുകരിക്കുകയാണോ എന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഉയര്‍ന്നത്.


Dont Miss കലാലയങ്ങളെ പ്രണയവും സൗഹൃദങ്ങളും വാങ്ങാവുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്കണമോ: അശോകന്‍ ചെരുവില്‍; വേണ്ട, സദാചാര ഗുണ്ടകളെ ഏല്‍പ്പിക്കാമെന്ന് ബി.ആര്‍.പി ഭാസ്‌ക്കര്‍ 


ആദ്യ സിനിമ തന്നെ വില്ലനായി പിന്നെ അങ്ങോട്ട് നായകനായി കസറി, ചെറിയ ഒരു ലാലേട്ടന്‍ മണം വരുന്നില്ലേ എന്നൊരു സംശയം എന്നായിരുന്നു ചിലരുടെ ട്രോള്‍. ഈ ചോദ്യത്തിന് മറുപടിയുമായി ടോവിനോ തന്നെ രംഗത്തെത്തുകയും ചെയ്തു.

ലാലേട്ടനെപ്പോലെ എന്ന് ഉപമിക്കുന്നത് കാണുമ്പോള്‍ രണ്ട് സംസ്ഥാന അവാര്‍ഡ് ഒരുമിച്ചുകിട്ടിയ സന്തോഷം തനിക്കുണ്ടെന്നും പക്ഷേ ലാലേട്ടനെപ്പോലെയാകാന്‍ എനിക്കെന്നല്ല ആര്‍ക്കും പറ്റില്ല, ഹി ഈസ് എ ലെജന്റ് എന്നാണ് ടോവിനോ കുറിച്ചത്. താരത്തിന്റെ ഈ കമന്റും ആരാധകര്‍ ആഘോഷമാക്കി.

Advertisement