Administrator
Administrator
ലക്ഷദ്വീപില്‍ നാട്ടുകാര്‍ തടഞ്ഞ വിനോദസഞ്ചാരികളെ മോചിപ്പിച്ചു
Administrator
Sunday 30th October 2011 1:15pm

കൊച്ചി: ലക്ഷദ്വീപില്‍ നാട്ടുകാര്‍ തടഞ്ഞു വെച്ച 130ഓളം വിനോദസഞ്ചാരികള്‍ മോചിതരായി. ലക്ഷദ്വീപിലെ കല്‍പേനിയിലെത്തിയ ഇവരെ ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് ഇവരെ തടഞ്ഞ് വെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘത്തില്‍ 26 കുട്ടികളും ഉണ്ടായിരുന്നു.

യാത്രാസംഘത്തിലെ 40പേര്‍ ഗുജറാത്ത് സ്വദേശികളാണ്. ഇത്രയും ആളുകള്‍ക്ക് കല്‍പേനി സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചതിന്റെ രേഖകള്‍ അവരുടെ കയ്യിലില്ലെന്നും ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് യാത്രക്കാരെ മോചിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്.

Advertisement