എഡിറ്റര്‍
എഡിറ്റര്‍
ഡ്രൈവറെ മര്‍ദ്ദിച്ചു: നിലക്കലില്‍ അയ്യപ്പ ഭക്തര്‍ റോഡ് ഉപരോധിച്ചു
എഡിറ്റര്‍
Wednesday 8th January 2014 1:42pm

sabarimala-temple

പമ്പ: ഭക്തരുമായി വന്ന ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ നിലക്കലില്‍ റോഡ് ഉപരോധിച്ചു.

ഇന്നു കാലത്ത് എട്ട് മണിക്കാണ് സംഭവം. അയ്യപ്പ ഭക്തരെ പമ്പയിലിറക്കിയശേഷം നിലക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടിലേയ്ക്ക് പോയ ബസ്സിന്റെ െ്രെഡവറെയാണ് പോലീസ് മര്‍ദിച്ചത്.

വഴിയില്‍ വച്ച് ബസ്സിന് ഒരു സിവില്‍ പോലീസുകാരന്‍ കൈകാണിക്കുകയും ബസ് നിര്‍ത്താതെ പോവുകയും ചെയ്തു.

ഇതില്‍ ക്ഷുഭിതനായ പോലീസുകാരന്‍ വയര്‍ലെസ് സെറ്റ് വഴി വിളിച്ചുപറഞ്ഞതനുസരിച്ച് മറ്റൊരു പോലീസ് സംഘം ബസ് നിലക്കലില്‍ വച്ച് തടയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ ഭക്തര്‍ ബഹളം വയ്ക്കുകയും നിലക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേയ്ക്കുള്ള റോഡ് ഉപരോധിക്കുകയും ചെയ്തു.

മര്‍ദിച്ച പോലീസുകാരനെതിരെ നടപടി സ്വീകരിക്കാമെന്ന ആഭ്യന്തരമന്ത്രിയുടെ ഉറപ്പിന്മേലാണ് ഉപരോധസമരം പിന്‍വലിച്ചത്.

Advertisement