തിരുവനന്തപ്പുരം: കേരളത്തിന് ആശങ്കയുടെ വേലിയേറ്റം സൃഷ്ടിച്ചിരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ കേരളത്തിന്റെ ടൂറിസം മേഖലയെയും കാര്യമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. ബുക്ക് ചെയ്ത പാക്കേജുകളെല്ലാം വിദേശികളും സ്വദേശികളും ക്യാന്‍സല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ ബുക്ക് ചെയ്തിട്ട് ഇപ്പോള്‍ സന്ദര്‍ശനം റദ്ദാക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് റിസര്‍വ്വേഷന്‍ ടെസ്‌കുകളില്‍ നിന്നുള്ള വിവരം.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ടൂറിസം മേഖലയില്‍ ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത് കുമളിയെയും തേക്കടിയെയുമാണ്. ടൂറിസ്റ്റുകളുടെ കുറവ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു.

അടുത്തിടെ തേനിയിലും കമ്പത്തും മധുരയിലും വിനോദസഞ്ചാരികള്‍ക്കു നേരെ മുല്ലപ്പെരിയാര്‍ സമരക്കാര്‍ അക്രമം അഴിച്ചു വിട്ടത് സാഹചര്യം കൂടുതല്‍ മോശമാവാന്‍ കാരണമായി. സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ തേക്കടിയെയും മധുരയെയുമൊന്നും ടൂറിസം പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് ടൂറിസം ഓപ്പറേറ്റര്‍മാരുടെ തീരുമാനം.

കഴിഞ്ഞ ദിവസം തേനിയില്‍ വിനോദ സഞ്ചാരത്തിനെത്തി അവിടെ അകപ്പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരടങ്ങുന്ന സംഘത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ടാണ് സുരക്ഷിതസ്ഥാനത്ത് എത്തിച്ചത്.

Malayalam News
Kerala News in English