വയനാട്:  ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ ഇനി ദൈവത്തിന്റെ കാവല്‍ക്കാരും

വയനാട് ജില്ലയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് സൗകര്യങ്ങളൊരുക്കിയിരിക്കുകയാണ് സി.എസ്.ഐ. വയനാട്ടിലെ മേപ്പാടിയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കി സി.എസ്.ഐ ടൂറിസം മേഖലയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

പള്ളികള്‍ ടൂറിസത്തിന് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഈ മേഖലയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. വയനാടിനെക്കുടാതെ മുന്നാര്‍, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലും ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സന്ദര്‍ശകര്‍ക്ക് കൗണ്‍സലിങ് നല്‍കി ടൂറിസത്തിന് ആത്മീയ പരിവേഷം നല്‍കാനാണ് തീരുമാനം.

‘സെക്‌സ് ടൂറിസം പോലെ അനാരോഗ്യകരമായ ഒന്നും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. പലതരത്തിലും സംസ്‌ക്കാരത്തോടും പരിചയപ്പെടാന്‍ ടൂറിസം അവസരമൊരുക്കിത്തരുന്നു. അതുകൊണ്ടുതന്നെയാണ് പള്ളികള്‍ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത്.’സി.എസ്.ഐ ബിഷപ്പ് കെ.പി കുരുവിള പറയുന്നു.

വയനാട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ പെട്ടെന്നുതന്നെ ഒരുക്കുമെന്നും കുരുവിള അറിയിച്ചു.