എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിമാരുടെ യാത്രകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നിര്‍ദേശം
എഡിറ്റര്‍
Tuesday 11th September 2012 4:07pm

ന്യൂദല്‍ഹി: രാജ്യത്തിനകത്തും പുറത്തുമായി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. യാത്രയുടെ സ്വഭാവവും സംഘത്തിലെ അംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Ads By Google

മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യാത്രകളുടെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാര്‍ സര്‍വീസുകളിലെ വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ മുതല്‍ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ജനുവരി ഒന്നു മുതല്‍ നടത്തിയ യാത്രകളുടെ വിവരങ്ങളാണ് പരസ്യപ്പെടുത്തുക.

അതേസമയം, രഹസ്യാന്വേഷണ ഏജന്‍സിയായ റോ, ഐബി എന്നിവയുടേയും സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ക്കും പുതിയ നിര്‍ദേശം ബാധകമായിരിക്കില്ല.

Advertisement