ന്യൂദല്‍ഹി: കാല്‍പാദത്തിലേറ്റ പരിക്ക് കാരണം കളിക്കളത്തില്‍ വിട്ട് നില്‍ക്കുകയായിരുന്ന ഇന്ത്യയുടെ ഒന്നാം നമ്പര്‍ സാക്വാഷ് താരം സൗരവ് ഗോഷാല്‍ തിരിച്ച് വരവിനൊരുങ്ങുന്നു. അടുത്തമാസം നടക്കുന്ന ആസ്‌ട്രേലിയലന്‍ ഓപ്പണോടെ ഗോശാല്‍ വീണ്ടും മത്സരരംഗത്ത് സജീവമാകും. ഇതിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ ജൂലായ് 22 മുതല്‍ 23 വരെ നടക്കുന്ന വാം അപ് മാച്ചില്‍ സൗരവ് കളിക്കും.

കഴിഞ്ഞ ഏപ്രിലില്‍ ഐറിഷ് ഓപ്പണിന്റെ സെമിഫൈനല്‍ കളിച്ച് കൊണ്ടിരിക്കെയാണ് ലോകറാങ്കിങ്ങില്‍ 24-ാം റാങ്കുകാരനായ ഗോശാലിന്റെ കാല്‍പാദത്തിന് ഗുരുതര പരിക്കേറ്റത്. ഈജിപ്തിന്റെ താരീക് മൊമനെതിരൊയ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കവെ, ഒരു ഷോട്ടിന് ശ്രമിച്ചപ്പോഴാണ് ഗോശാലിന് പരിക്കേറ്റത്. തുടര്‍ന്ന ഒരുമാസം ക്രച്ചസിന്റെ സഹായത്തോടെയായിരുന്നു നടത്തം. എട്ട് ആഴ്ചത്തെ ചികിത്സക്ക് ശേഷമാണ ക്രച്ചസുപേക്ഷിച്ച് നടക്കാന്‍ സാധിച്ചത്.

Subscribe Us:

2010 ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ 24 കാരന്‍ ആസ്‌ട്രേല്യന്‍ ഓപ്പണിലൂടെ വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ്. ഇപ്പോള്‍ അസുഖം പൂര്‍ണ്ണമായും മാറിയെന്നും മുഴുവന്‍സമയ പരിശീനം ആരംഭിച്ചതായും താരം പറഞ്ഞു. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മികച്ച പ്രകടനം നടത്താനാവുമെന്നും ഗോഷാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.