വാഹന വിലയില്‍ വര്‍ധനവ് വരുത്തുന്നത് പുതിയ സംഭവമല്ല. പല വാഹന നിര്‍മാതാക്കളും മുന്‍കൂട്ടി പ്രഖ്യാപനങ്ങളൊന്നുമില്ലാതെ വില വര്‍ധിപ്പിക്കാറാണ് പതിവ്.

ഇത്തവണ വിലവര്‍ധനയുമായി വരുന്നത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ആണ്. സെപ്റ്റംബര്‍ ആദ്യവാരത്തോടുകൂടി തന്നെ ടൊയോട്ട വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് കഴിഞ്ഞു.

Ads By Google

1.5 ശതമാനം വര്‍ധനയാണ് കമ്പനി ഉദ്ദേശിക്കുന്നത്. എന്നാല്‍ വിലക്കയറ്റം ഇവിടംകൊണ്ടവസാനിക്കും എന്ന് കരുതല്ലേ. അടുത്തവിലക്കയറ്റം ജൂണില്‍ ഉണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില വര്‍ധന നടപ്പാക്കാന്‍ കമ്പനി തീരുമാനിച്ചതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടൊയോട്ടയ്ക്ക് ബാംഗ്ലൂരില്‍ പ്ലാന്റുണ്ടെങ്കിലും വാഹനങ്ങളിലെ നിരവധി ഭാഗങ്ങള്‍ ഇപ്പോഴും ജപ്പാനില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

എന്നാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത് കമ്പനിക്ക് വന്‍ ബാധ്യതയാണ് വരുത്തിയത്. അതിനാല്‍ തന്നെ ഉത്പാദന ചിലവ് കുറക്കാനാണ് കമ്പനി  ഇപ്പോള്‍ വിലവര്‍ധനയെന്ന തീരുമാനവുമായി രംഗത്തെത്തിയത്.