എഡിറ്റര്‍
എഡിറ്റര്‍
തോഷിബയുടെ മൂന്ന് ടാബ്ലറ്റുകള്‍ ഉടന്‍ വിപണിയിലേക്ക്
എഡിറ്റര്‍
Thursday 6th June 2013 1:07pm

toshiba-3-model

ടാബ്ലറ്റുകള്‍ക്കിടയിലെ മത്സരം കടുപ്പിക്കാനായി മൂന്ന് മോഡലുകളുമായി തോഷിബ എത്തുന്നു. എക്‌സൈറ്റ് പ്യുവര്‍, എക്‌സൈറ്റ് പ്രോ, എക്‌സൈറ്റ് വൈറ്റ് എന്നിവയാണ് 10.1 ഇഞ്ച് ടാബ്ലറ്റുകള്‍.

$299, (17027 രൂപ) $499( 28416രൂപ ) $599 ( 34111 രൂപ)  എന്നിങ്ങനെയാണ് ഇതിന്റെ വില. മൂന്ന് മോഡലുകളിലും ഓപ്ഷനല്‍ കീബോര്‍ഡ് ഡോക് സംവിധാനമുണ്ട്.

Ads By Google

നിവിഡാസ് തെഗ്രാ ഫോര്‍ പ്രൊസസറാണ് എക്‌സൈറ്റ് പ്രോ, എക്‌സൈറ്റ് വൈറ്റ് എന്നീ മോഡലുകള്‍ വിപണില്‍ അവതരിപ്പിക്കുന്നത്. കാഴ്ചയില്‍ മൂന്ന് മോഡലും ഏതാണ്ട് ഒരേപോലെയാണെങ്കിലും മൂന്നിലും വ്യത്യസ്ത ഓഫറുകല്‍ കമ്പനി പ്രദാനം ചെയ്യുന്നുണ്ട്.

എക്‌സൈറ്റ് പ്യവര്‍ : ഏതാണ്ട് 17027 രൂപയോളമാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില. എക്‌സ്റ്റേണല്‍ സ്‌കിന്‍സും 1280*800 റെസല്യൂഷന്‍ ഡിസ്‌പ്ലേയും ഇതിനുണ്ട്. നിവിഡാസ് തെഗ്രാ 3 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 1.2 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. പിന്‍ഭാഗത്ത് ക്യാമറ ഇല്ല. ആന്‍ഡ്രോയ്ഡ് 4.2.2 ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.16 GBയാണ് സ്‌റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താം. മൈക്രോ യു എസ് ബിയും മൈക്രോ എച്ച് ഡി എം ഐ കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.

എക്‌സൈറ്റ് പ്രോ : ഏതാണ്ട് 28416 രൂപയോളമാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില. നിവിഡാസ് തെഗ്രാ ഫോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2560*1600 റെസല്യൂഷനും 10.1 ഇഞ്ച് ഡിസ്‌പേയുമാണ് ഉള്ളത്. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും 1.3 മെഗാപിക്‌സല്‍ മുന്‍വശത്തെ ക്യാമറയുമാണ്.32 GB സ്റ്റോറേജുംസ്‌പോര്‍ട്‌സ് ഡ്യുവല്‍ ഹാര്‍മന്‍ കാര്‍ഡന്‍ സ്പീക്കറുമുണ്ട്.  മൈക്രോ യു എസ് ബിയും മൈക്രോ എച്ച് ഡി എം ഐ കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.

എക്‌സൈറ്റ് വൈറ്റ് : എക്‌സൈറ്റ് പ്രൊയുമായി ഏറെ സാമ്യമുണ്ട്. വാക്കം ഡിജിറ്റലൈസറില്‍ നിന്നാണ് വൈറ്റ് എന്ന പേര് വരുന്നത്. 10.1 ഇഞ്ച് ടാബ്ലറ്റാണ് ഇത്. സാംസങ് ഗാലക്‌സി നോട്ട് 10.1 മായിട്ടായിരിക്കും ഇതിന് മത്സരിക്കേണ്ടി വരിക. സ്‌റ്റൈല്‍സ് ഉപയോഗിച്ചാണ് ഇതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. സാംസങ് ഗാലക്‌സിയില്‍ ഉപയോഗിക്കാത്ത സ്‌റ്റെലസ് സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

Advertisement