എഡിറ്റര്‍
എഡിറ്റര്‍
മലയാളി യുവാക്കളെ സൗദിയില്‍ പീഡനത്തിനിരയാക്കിയ സംഭവം: ഏജന്റിനെ വിട്ടുകിട്ടണമെന്ന് പോലീസ്
എഡിറ്റര്‍
Tuesday 29th December 2015 2:54pm

employer

ആലപ്പുഴ: തൊഴില്‍വാഗ്ദാനം ചെയ്ത സൗദിയില്‍ എത്തിച്ച മലയാളികളെ മലയാളി യുവാക്കളെ ക്രൂരമായ പീഡനത്തിനിരയാക്കിയ കേസില്‍ ഏജന്റായ ഷംഷാദ് ബഷീറിനെ വിട്ടുകിട്ടുന്നതിനായി കേരള പോലിസ് ശ്രമം തുടരുന്നു.

കേസനേഷണ നടപടിക്രമങ്ങള്‍ക്കായാണ് ഷംഷാദിനെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി കേരള പോലീസ് രംഗത്തെത്തിയത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച യുവാക്കള്‍ക്ക് ഇഷ്ടിക കമ്പനിയില്‍ ഇഷടിക ചുമക്കുന്ന ജോലിയാണ് നല്‍കിയത്.

അവിടെ വച്ച് അറബിതൊഴിലുടമയുടെ ഭീകരമായ പീഡനമുറകള്‍ക്ക് ഇവര്‍ ഇരയാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ തിരിച്ച് നാട്ടില്‍ എത്തിച്ചത്.

‘ബഷീറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാളെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നും കാണിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും കായംകുളം ഡെപ്യൂട്ടി സൂപ്രണ്ട് ദേവമനോഹര്‍ പറഞ്ഞു.

സില്‍വര്‍വുഡ് ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ്ങ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന കമ്പനിയില്‍ ഡീസല്‍ മെക്കാനിക് ഓട്ടോമൊബൈല്‍ ഇലക്ട്രീഷന്‍ എന്നീ ജോലികള്‍ വാഗ്ദാനം ചെയ്താണ് ആലപ്പുഴ ഹരിപ്പാട്ട് ഗ്രാമത്തിലെ അഭിലാഷ് ഗോപി, വിമല്‍ കുമാര്‍, ബൈജു ബാബു എന്നിവരെ ഷംഷാദ് ബഷീറടങ്ങുന്ന സംഘം സൗദിയിലെത്തിച്ചത്. കേസിലെ മറ്റൊരു പ്രതി വിനോദ് കുമാര്‍ എന്ന പോലിസുകാരന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

അറബി തൊഴിലുടമ ഇവരെ മര്‍ദ്ദിക്കുകയും പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന വാട്ട്‌സാപ്പ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദേശകാര്യ മന്ത്രി സുഷമസ്വരാജും ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ക്ക് സൗദിയിലുള്ള ഏജന്റ് ഷംഷാദ് ബഷീറിന്റെ ഭീക്ഷണിയുള്ളതായി ഇവര്‍ പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Advertisement