ലണ്ടന്‍: സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിന്റെ ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ ലിവര്‍പൂള്‍ 2-0ന് ചെല്‍സിയെ തകര്‍ത്തു. തുടര്‍ച്ചയായ നാലാം വിജയമാണ് ലിവര്‍പൂള്‍ നേടിയത്.ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ചെല്‍സിയും രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള അന്തരം രണ്ടുപോയിന്റായി കുറഞ്ഞു.

ദിര്‍ക് കുയ്റ്റിന്റെ പാസില്‍ നിന്നും പതിനൊന്നാം മിനുറ്റിലാണ് സ്പാനിഷ് സ്‌ട്രൈക്കര്‍ ആദ്യഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ താരം തന്റെ രണ്ടാംഗോള്‍ കണ്ടെത്തി.

അതിനിടെ മരിയാ ബലോറ്റലിയുടെ ഇരട്ടഗോളിന്റെ സഹായത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് ബ്രോംവിക് ആല്‍ബിയനെ തകര്‍ത്തു.