Administrator
Administrator
ദല്‍­ഹി­യില്‍ ക­ന­ത്ത മ­ഴ­: 11 മരണം
Administrator
Tuesday 13th July 2010 11:56am

ന്യൂ­ദല്‍­ഹി: ദല്‍­ഹി­യില്‍ ഇ­ന്ന­ലെ­യുണ്ടാ­യ ക­ന­ത്ത മ­ഴ­യില്‍ ഒ­രു സ്­ത്രീയും മൂ­ന്നു കു­ട്ടി­കളും ഉള്‍­പ്പെടെ 11 പേര്‍­കൊല്ല­പ്പെ­ട്ടു. അ­ഞ്ചു പേര്‍ ചു­മ­രി­ടി­ഞ്ഞു വീ­ണും, ആ­റു പേര്‍ വൈ­ദ്യു­താ­ഘാ­ത­മേ­റ്റു­മാ­ണ് മ­രി­ച്ചത്.

മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ചാന്ദ്‌­നിചൗക്ക്, പടിഞ്ഞാറന്‍ ഡല്‍ഹി, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ 13 മരങ്ങള്‍ കടപുഴകി വീണെന്നും എം.സി.ഡി. വൃത്തങ്ങള്‍ അറിയിച്ചു.

ചാന്ദ്‌­നിചൗക്ക്, ചെങ്കോട്ട പരിസരങ്ങളിലെല്ലാം വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ നീങ്ങാന്‍ ഏറെ സമയമെടുത്തു. ഐ.ടി.ഒ., വികാസ് മാര്‍ഗ്, സത്യനികേതന്‍, വാസിര്‍പുര്‍, ആസാദ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ന്യൂഫ്രണ്ട്‌­സ് കോളനി മുതല്‍ ആശ്രം ചൗക്ക് വരെയുള്ള റോഡിലും ഗതാഗതം തടസ്സപ്പെട്ടു.

കൊണാട്ട്‌­പ്ലേസിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ജനറല്‍ പോസ­റ്റ് ഓഫിസ്, മന്ദിര്‍ മാര്‍ഗ്, ബാരഖംബ, മിന്റോ റോഡ്, രഞ്ജിത് സിങ് ഫ്‌­ളൈ ഓവര്‍, ചാണക്യപുരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ടനിര കാണാമായിരു­ന്നു.

കിങ്‌­സ്‌­വേ ക്യാമ്പിലും നിരങ്കരി കോളനിയിലും മരങ്ങള്‍ കടപുഴകി റോഡില്‍ തടസ്സം നേരിട്ടു. മധുര റോഡിലും ആശ്രമിലുമായി രണ്ടു ബ്ലൂലൈന്‍ ബസ്സുകള്‍ക്കും ഒരു ട്രക്കിനും വെള്ളക്കെട്ടില്‍ തകരാറുണ്ടായി. കാളിന്ദി കുഞ്ച്, അപ്പോളോ ആശുപത്രി പരിസരം, ഹനുമാന്‍ സേതു, ജാമ്മ ബസാര്‍ എന്നിവയാണ് ഗതാഗത തടസ്സമുണ്ടായ മറ്റു പ്രദേശങ്ങള്‍. ഇന്ദര്‍ലോക് മെട്രോ സ്‌­റ്റേഷനില്‍ പാളത്തില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി.

Advertisement