ലോകത്ത് മനോഹരമായ സ്ഥലങ്ങള്‍ ഒരുപാടുണ്ട്. ഇതില്‍ ഏതൊക്കെ സ്ഥലങ്ങളാണ് എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് ചൂണ്ടിക്കാണിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതയുണ്ട്. എങ്കിലും ലോകത്തിലെ ചില സ്ഥലങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ ആകര്‍ഷിക്കും. അത്തരം ചില സ്ഥലങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്.

കനേഡിയന്‍ കുന്നുകള്‍
കനേഡിയന്‍ മലനിരകളിലൂടെയുള്ള ഒരു ട്രെയിന്‍ യാത്ര, ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, മലനിരയുടെ മുകളിലത്തെ മഞ്ഞും ഒരുപാട് സീനറികള്‍ നമ്മുടെ മനസില്‍ വരച്ചുവയ്ക്കാന്‍ സഹായിക്കും.

തെക്കന്‍ ദ്വീപുകള്‍
ന്യൂസിലാന്റിലെ കൈകൗറയിലെ ചെറിയ തീരദേശ ഗ്രാമമായ ക്രസ്റ്റ് ചര്‍ച്ച് സന്ദര്‍ശിക്കണം. മഞ്ഞ് മൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട തീരം. ചെറുതിമിംഗലങ്ങളും, ഡോള്‍ഫിനുകളും ധാരാളം കാണപ്പെടുന്ന ലോകത്തിലെ ഏക പ്രദേശമാണ് കൈകൗറ.

സാംമ്പിയയും സിംബാവെയും
ലോകത്തിലെ മനോഹരമായ വെള്ളച്ചാട്ടം കാണണമെങ്കില്‍ സാംമ്പിയയിലെത്തണം. വിക്ടോറിയ വെള്ളച്ചാട്ടം തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും.

ബ്ലൂലഗുണ്‍
ഐസ് ലാന്റിലെ ബ്ലൂ ലഗൂണിലെ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെയാണുള്ളതെന്ന കാര്യം വരെ നമ്മള്‍ മറന്നുപോകും. കണ്‍മുന്നില്‍ കാണുന്നത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ നാം നന്നേ ബുദ്ധിമുട്ടും.

ഗ്രേറ്റ് ബാരിയര്‍ റീഫ്
ഓസ്‌ത്രേലിയയിലെ 1,600 മൈല്‍ വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് പുറത്തുനിന്നുമാത്രമേ കാണാന്‍ കഴിയൂ. സ്‌കുബയില്‍ നിന്നും ഈ റീഫിനുചുറ്റുമുള്ള ഒരു ബോട്ട് യാത്ര മാന്ത്രികാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. തണുത്തവെള്ളത്തിന്റെ ഇക്കിളിപ്പെടുത്തലും, മത്സ്യങ്ങളുടെ തുള്ളിച്ചാട്ടവും നിങ്ങള്‍ക്ക് ഒരിക്കലുമറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക.

സിഗിരിയയിലെ സൂര്യോദയം
പ്രകൃതിയുടെ അത്ഭുതം ശ്രീലങ്കയിലെ സിഗിരിയയുടേയത്ര കാത്തുസൂക്ഷിക്കുന്ന കുറഞ്ഞ സ്ഥലങ്ങളേ ലോകത്തുണ്ടാവൂ. എ.ഡി അഞ്ചാം നൂറ്റാണ്ടിലുണ്ടാക്കിയ പൂന്തോട്ടങ്ങളും, കൊട്ടാരങ്ങളും നിങ്ങള്‍ക്ക് ലയണ്‍ റോക്ക് എന്നറിയപ്പെടുന്ന സിഗിരിയയില്‍ കാണാം.

ഗിസയിലെ പിരമിഡുകള്‍
ലോകത്തുള്ള ഏത് കാഴ്ചയും ഒരുപാട് തവണ കണ്ടാല്‍ നമുക്ക് മടുക്കും. എന്നാല്‍ അങ്ങനെ മടുപ്പുണ്ടാക്കാത്ത ഒന്നുണ്ട് ഈ ലോകത്ത്. ഈജിപ്തിലെ ഗിസയിലെ പിരമിഡുകള്‍. പഴയലോകാത്ഭുതങ്ങളില്‍ അവശേഷിക്കുന്ന ഒന്ന്. ബിസി 2560 നിര്‍മ്മിച്ച പിരമിഡുകള്‍ അതേ പ്രൗഡിയോടെ ഇന്നും ഇവിടെ കാണാം.

എംബയര്‍ സ്‌റ്റേറ്റ് ബില്‍ഡിംങ്
ആര്‍ട്ട് ഡെകോ ഡിസൈനിലുള്ള 102തട്ടുകളും 381 മീറ്റര്‍ ഉയരവുമുള്ള കെട്ടിടം. 80ാം നിലയിലൂടെയുള്ള യാത്ര ജീവിതത്തിലെ വലിയൊരത്ഭുതമായിരിക്കും.

റിയോയിലെ പ്രതിമ
റിയോയില്‍ പ്രവേശിക്കുന്നയുടന്‍ തന്നെ നിങ്ങള്‍ക്ക് ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ ദൂരേ നിന്നേ കാണാം. അവസാനം നിങ്ങള്‍ ആ പ്രതിമയ്ക്കടുത്തെത്തുമ്പോല്‍ തീര്‍ച്ചയായും ഞെട്ടും.

മെക്‌സികോയിലെ കടലും മണലും, അമ്പലങ്ങളും കാടുകളും
ലോകത്തിലെ മനോഹരമായ കാഴ്ചകളുടെ ഒരു കലവറ തന്നെയാണ് മെക്‌സികോ. കരീബിയന്‍ കടലും, വെള്ളമണല്‍ തീരങ്ങളുമുള്ള ടുലും, മായന്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പികളുളള മനോഹരമായ തീരം. കടലും, കടല്‍ തീരവും, അതിനുചുറ്റും നിത്യഹരിതവനങ്ങളുമുള്ള സുന്ദരമായ സ്ഥലം.