എല്ലാം വിരല്‍ തുമ്പില്‍ എത്തിക്കുന്നു എന്നതാണ് ഗൂഗിളിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി എത്താത്തത് എന്തെങ്കിലുമുണ്ടെങ്കില്‍ അതും ഉടന്‍ എത്തിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിളിന്റെ ഏറ്റവും പുതിയ അപ്ലിക്കേഷന്‍ കണ്ടാല്‍ തന്നെ അത് മനസ്സിലാകും.

Ads By Google

ഗൂഗിള്‍ ആപ്ലിക്കേഷനില്‍ ഇനി മുതല്‍ പ്രമുഖ റോക്ക് ബാന്റുകളും ബോളീവുഡ് സിനിമകളും എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. top rock bands, best indian movies എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ നിങ്ങളുടെ മുന്നില്‍ എത്തുക സിനിമകളുടെ പോസ്റ്ററുകളും ബാന്റ് ഫോട്ടോകളുമാവും. ഇതില്‍ നിന്നും ആവശ്യമുള്ള സിനിമയും ബാന്റും തിരഞ്ഞെടുക്കാം.

ഇത് കൊണ്ടും തീര്‍ന്നില്ല, ഇനിയുമുണ്ട് പ്രത്യേകതകള്‍. best tamil movies, best action movies, best hindi movies of 2011best jazz artist, അങ്ങനെയങ്ങനെ നിരവധി പുതിയ ആപ്‌സുമായാണ് ഗൂഗിള്‍ വരുന്നത്.